പണ്ഡിതര്‍ക്ക് തണലേകിയ അന്തു ഹാജി

കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശമായ ദേലംപാടിയില്‍ താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ ഹാജി എന്ന അന്തു ഹാജിയുടെ മരണം നാടിന്റെ നൊമ്പരമായി മാറുകയാണ്. നിരവധി പണ്ഡിതന്മാര്‍ക്ക് അറിവ് നല്‍കിയ പള്ളി ദര്‍സായ ചാമത്തടുക്കം മസ്ജിദിന്റെ മുതവല്ലിയും പ്രസിഡണ്ടുമായും സേവനം അനുഷ്ഠിച്ചിരുന്നു. പണ്ഡിതന്മാരെയും മുഅല്ലിമീങ്ങളെയും അതിരറ്റ് സ്‌നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മരണവാര്‍ത്തയയറിഞ്ഞത് മുതല്‍ അദ്ദേഹത്തിന്റെ പേരില്‍ ഖുര്‍ആന്‍ പാരായണം നിലക്കാത്ത പ്രവാഹമായി മാറി. കാസര്‍കോടിന്റെ നാനാദിക്കില്‍ നിന്നും പണ്ഡിതന്മാരുടെയും പ്രസ്ഥാന ബന്ധുക്കളുടെയും ഒഴുക്ക് അന്തു ഹാജി നല്‍കിയ സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രകടമായിരുന്നു.

ആദര്‍ശ രംഗത്ത് കണിശത പുലര്‍ത്തിയ വ്യക്തിയും അധാര്‍മ്മികക്കെതിരെ പ്രതിരോധം തീര്‍ത്ത മഹാമനീഷിയുമായിരുന്നു. ചാമത്തടുക്കം മസ്ജിദില്‍ അറിവിന്റെ വെളിച്ചം നല്‍കി നിരവധി പണ്ഡിതന്മാരെ സമൂഹത്തിന് സമര്‍പ്പിച്ച സയ്യിദ് മാട്ടൂല്‍ തങ്ങളുടെ ഉറ്റ സുഹൃത്തും സുന്നത്ത് ജമാഅത്തിന്റെ നിരവധി സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു. അറിവ് പഠിക്കുന്നവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും പാവപ്പെട്ടവരുടെ അത്താണിയുമായിരുന്നു. തന്റെ മൂന്ന് മക്കളെ പണ്ഡിതന്മാരാക്കി അവര്‍ ദീനി രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. ഖബറില്‍ പ്രതിഫലമായി ലഭിക്കുന്ന പ്രാര്‍ത്ഥന മക്കളുടേതാണത്രെ. അത് സഫലമാക്കി അന്തു ഹാജി ആറടി മണ്ണില്‍ അന്ത്യവിശ്രമം കൊള്ളും.

നാഥന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ-ആമീന്‍.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it