നഗരത്തിലെ സ്‌കൂളുകളിലെ കവര്‍ച്ച; അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രണ്ട് സ്‌കൂളുകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് ബി.ഇ.എം ഹൈസ്‌കൂളില്‍ നിന്ന് 33,964 രൂപയും ഹാര്‍ഡ് ഡിസ്‌ക്കുമാണ് കഴിഞ്ഞ ദിവസം കവര്‍ന്നത്. പ്രധാനാധ്യാപകന്‍ വിനീത് വിന്‍സെന്റെ പരാതിയില്‍ കാസര്‍കോട് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കാസര്‍കോട് ഗവ. യു.പി സ്‌കൂളിന്റെ വാതില്‍പൂട്ട് പൊളിച്ചും മോഷണം നടന്നു. മേശവലിപ്പിലുണ്ടായിരുന്ന നാലായിരത്തോളം രൂപയാണ് മോഷ്ടിച്ചത്. രണ്ട് മോഷണങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Related Articles
Next Story
Share it