മംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് വിലപിടിപ്പുള്ള ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് വിലപിടിപ്പുള്ള ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസിലെ മൂന്നുപ്രതികളെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. കെസി നഗര്‍ സ്വദേശി മജീദ് എന്ന നവാസ്, ബണ്ട്വാള്‍ സ്വദേശി ദുനിയ ഷെരീഫ് എന്ന ഷെരീഫ്, വര്‍ക്കടി സ്വദേശി ലക്ഷ്മണ്‍ ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 25,000 രൂപ വിലമതിക്കുന്ന 41.1 കിലോഗ്രാം ഭാരമുള്ള 14 ചന്ദനമുട്ടികള്‍ പൊലീസ് പിടിച്ചെടുത്തു. ഫെബ്രുവരി നാലിനാണ് യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് ചന്ദനമരം മോഷണം പോയത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ […]

മംഗളൂരു: മംഗളൂരു യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് വിലപിടിപ്പുള്ള ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസിലെ മൂന്നുപ്രതികളെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. കെസി നഗര്‍ സ്വദേശി മജീദ് എന്ന നവാസ്, ബണ്ട്വാള്‍ സ്വദേശി ദുനിയ ഷെരീഫ് എന്ന ഷെരീഫ്, വര്‍ക്കടി സ്വദേശി ലക്ഷ്മണ്‍ ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 25,000 രൂപ വിലമതിക്കുന്ന 41.1 കിലോഗ്രാം ഭാരമുള്ള 14 ചന്ദനമുട്ടികള്‍ പൊലീസ് പിടിച്ചെടുത്തു. ഫെബ്രുവരി നാലിനാണ് യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് ചന്ദനമരം മോഷണം പോയത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ് ദേവാഡിഗ, എഎസ്‌ഐ മല്ലികാര്‍ജുന്‍ ബിരാദാര, ശരണപ്പ ഭണ്ഡാരി, ഉദ്യോഗസ്ഥരായ ഉമേഷ്, മോഹന്‍, സഞ്ജീവ, അശ്വിന്‍, മഹേഷ്, മഞ്ഞപ്പ, രേഷ്മ, അശോക്, ശിവകുമാര്‍, മഞ്ജുനാഥ സി, ദേവരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles
Next Story
Share it