വിദ്യാര്‍ത്ഥികളെ മയക്കാന്‍ ജ്യൂസില്‍ ലഹരി കലര്‍ത്തി വില്‍പ്പന; മീനാപ്പീസില്‍ പൊലീസ് റെയ്ഡ്; ജീവനക്കാരന് അറസ്റ്റില്‍
കാഞ്ഞങ്ങാട്: ജ്യൂസില്‍ ലഹരി ഉല്പന്നങ്ങള് കലര്‍ത്തി വില്‍പ്പന നടത്തിയ കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. മിനാപ്പീസിലാണ് കച്ചവടം വര്‍ധിപ്പിക്കാനായി കൂള്‍ എന്ന പാന്‍ ഉല്‍പ്പന്നം ചേര്‍ത്ത ജ്യൂസ് വില്‍പ്പന നടത്തുന്നത്. ഹാരിസ് ബീച്ച് സ്റ്റോറിലെ ജീവനക്കാരന് മീനാപ്പീസ് സഫീര്‍ മാന്‍സിലിലെ അബ്ദുല്‍ സത്താറിനെ (48)യാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കടയില്‍ പതിവായി വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തുന്നതില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ […]

കാഞ്ഞങ്ങാട്: ജ്യൂസില്‍ ലഹരി ഉല്പന്നങ്ങള് കലര്‍ത്തി വില്‍പ്പന നടത്തിയ കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. മിനാപ്പീസിലാണ് കച്ചവടം വര്‍ധിപ്പിക്കാനായി കൂള്‍ എന്ന പാന്‍ ഉല്‍പ്പന്നം ചേര്‍ത്ത ജ്യൂസ് വില്‍പ്പന നടത്തുന്നത്. ഹാരിസ് ബീച്ച് സ്റ്റോറിലെ ജീവനക്കാരന് മീനാപ്പീസ് സഫീര്‍ മാന്‍സിലിലെ അബ്ദുല്‍ സത്താറിനെ (48)യാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കടയില്‍ പതിവായി വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തുന്നതില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ രഹസ്യമായി കൈമാറുകയായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും പോലും വിദ്യാര്‍ത്ഥികളടക്കമുള്ള ആളുകള്‍ കടയിലെത്തിയിരുന്നു. ഇതെ തുടര്‍ന്ന് പൊലീസ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. രാത്രി കാലത്താണ് കടയില്‍ ജ്യൂസിനായി കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ഇന്നലെ രാത്രിയാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ജീവനക്കാരില്‍ നിന്നും ലഹരി ഉല്‍പ്പന്നമായ കൂള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
ഹാരിസാണ് കടയുടമ. ഉടമയെയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. കട താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.