സുഹൃത്തിന്റെ വീട്ടിലെത്തി ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

ഉഡുപ്പി: സുഹൃത്തിന്റെ വീട്ടിലെത്തി ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കേസില്‍ പ്രതിയെ കോടതി വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം കഠിനതടവിനും 12500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ജഡ്കല്‍ സ്വദേശിയായ പ്രമോദിനെ(26)യാണ് ഉഡുപ്പി പോക്സോ കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 448 പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, 342 വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും വധഭീഷണി മുഴക്കിയതിന് ഒരു വര്‍ഷം തടവുമാണ് ശിക്ഷ. മൊത്തം 12,500 രൂപ പിഴയില്‍ 5,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാന്‍ ഉത്തരവിട്ടു. […]

ഉഡുപ്പി: സുഹൃത്തിന്റെ വീട്ടിലെത്തി ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കേസില്‍ പ്രതിയെ കോടതി വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം കഠിനതടവിനും 12500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ജഡ്കല്‍ സ്വദേശിയായ പ്രമോദിനെ(26)യാണ് ഉഡുപ്പി പോക്സോ കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 448 പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, 342 വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും വധഭീഷണി മുഴക്കിയതിന് ഒരു വര്‍ഷം തടവുമാണ് ശിക്ഷ. മൊത്തം 12,500 രൂപ പിഴയില്‍ 5,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രമോദും പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളാണ്. സുഹൃത്തിന്റെ വീട്ടില്‍ പ്രമോദ് സൗഹൃദസന്ദര്‍ശനത്തിന് എത്തിയതായിരുന്നു. സഹോദരന്‍ പുറത്തുപോയപ്പോള്‍ ഏഴുവയസുകാരി വീട്ടില്‍ തനിച്ചാകുകയും പ്രമോദ് കുട്ടിയെ പീഡിപ്പിക്കാന്‍ മുതിരുകയുമായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഓടിയെത്തി. ഇവര്‍ക്കുനേരെ വധഭീഷണി മുഴക്കിയ ശേഷം പ്രമോദ് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഇത് സംബന്ധിച്ച് ശങ്കരനാരായണ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസ് പിന്നീട് കുന്താപുരത്തെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്നത്തെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുജാത സാലിയന്‍ കേസ് അന്വേഷിക്കുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. 17 സാക്ഷികളില്‍ പത്തുപേരെ വിസ്തരിച്ചു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെയും സഹോദരന്റെയും മൊഴികള്‍ പ്രതിക്കെതിരെയുള്ള നിര്‍ണായക തെളിവുകളായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ.ടി രാഘവേന്ദ്ര ഹാജരായി.

Related Articles
Next Story
Share it