തൊഴിലാളി ദമ്പതികളുടെ പതിനാറും പതിനാലും വയസുള്ള ആണ്‍കുട്ടികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ചു

പുത്തൂര്‍: തൊഴിലാളി ദമ്പതികളുടെ പതിനാറും പതിനാലും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഗഡാഗ് ജില്ലയിലെ ഷിരഹട്ടി സുബ്ബനഹള്ളിയിലെ ധര്‍മ്മ-മീനാക്ഷി ദമ്പതികളുടെ മക്കളായ നിന്‍ഗരാജു (16), സതീഷ് (14) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മാതാപിതാക്കള്‍ ഇലാന്തിലയിലെ കേദാരയിലുള്ള തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. ഗഡാഗ് മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നിംഗരാജു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. സഹോദരന്‍ സതീഷ് ഗഡാഗിലെ ഒരു സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം സ്‌കൂള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ […]

പുത്തൂര്‍: തൊഴിലാളി ദമ്പതികളുടെ പതിനാറും പതിനാലും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഗഡാഗ് ജില്ലയിലെ ഷിരഹട്ടി സുബ്ബനഹള്ളിയിലെ ധര്‍മ്മ-മീനാക്ഷി ദമ്പതികളുടെ മക്കളായ നിന്‍ഗരാജു (16), സതീഷ് (14) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മാതാപിതാക്കള്‍ ഇലാന്തിലയിലെ കേദാരയിലുള്ള തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. ഗഡാഗ് മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നിംഗരാജു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. സഹോദരന്‍ സതീഷ് ഗഡാഗിലെ ഒരു സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം സ്‌കൂള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ രണ്ട് കുട്ടികളും മാതാപിതാക്കള്‍ പണിയെടുക്കുന്ന സ്ഥലത്തെ വീട്ടില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് രക്ഷിതാക്കള്‍ നഗരത്തിലേക്ക് പോയപ്പോള്‍ കുട്ടികള്‍ സമീപത്തെ നേത്രാവദി പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ആഴമേറിയ ഭാഗത്ത് കുളിക്കുമ്പോഴാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട ഒരാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Related Articles
Next Story
Share it