ടാര്‍പോളിന്‍ ഷീറ്റില്‍ നെല്‍കൃഷി വിളയിച്ച് കര്‍ഷകന്‍

ബദിയടുക്ക: കൃഷി ചെയ്യാന്‍ മനസുണ്ടെങ്കില്‍ വയലില്‍ മാത്രമല്ല വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റിലും വിജയകരമായി നെല്‍കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണ് പള്ളത്തിങ്കാല്‍ പെരിങ്ങാനത്തെ കര്‍ഷകന്‍ വിസ്മയ കരുണാകരന്‍. ആദ്യം ചെത്ത് കല്ലിട്ട ശേഷം മരപ്പൊടി വിതറും. പിന്നീട് അതിന് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് അതില്‍ മണ്ണിട്ടാണ് നെല്‍കൃഷി ചെയ്തത്. ജപ്പാന്‍ വയലറ്റ്, ശ്രേയ, നാടന്‍ എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്. പരീക്ഷണം വിജയിച്ചതോടെ നൂറോളം നെല്ലിനങ്ങള്‍ കൃഷി ചെയ്യാനൊരുങ്ങുകയാണ് കര്‍ഷകന്‍. പ്ലാസ്റ്റിക് ഡ്രമ്മുകളില്‍ വിവിധ ഇനം നെല്‍വിത്തുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കരുണാകരന്‍. മഞ്ചേരി, പൂവന്‍, റോബസ്റ്റ് എന്നിങ്ങനെ നിരവധി വാഴകളും പച്ചക്കറി കൃഷിയും കോഴി, പശു വളര്‍ത്തലും ചെയ്യുന്നുണ്ട്. 12 ഏക്കറോളം ഭൂമിയില്‍ കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന് മികച്ച കര്‍ഷകനുള്ള ബേഡഡുക്ക പഞ്ചായത്തിന്റെയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുന്നാട് പീപ്പിള്‍സ് കോളേജുമായി സഹകരിച്ച് കോളേജ് പരിസരത്ത് മുപ്പതിനം ഫലവൃക്ഷതൈകള്‍ നട്ടുപരിപാലിക്കുന്നുണ്ട്.

പെരിങ്ങാനം വിസ്മയ കരുണാകരന്‍ വീട്ടുമുറ്റത്ത് ടാര്‍പോളിന്‍ ഷീറ്റില്‍ ചെയ്ത നെല്‍കൃഷി

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it