കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. റോഡിന്റെ ഇരുവശത്തും ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് നിര്‍ത്തിയിടുന്നത്. പല വാഹന ഉടമകളും ദൂരെയാത്ര പോകുമ്പോള്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോവുന്നത് പതിവാണ്. കുമ്പള പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാസ്പത്രി, വാട്ടര്‍ അതോറിറ്റി ഓഫീസ്, വൈദ്യുതി ഓഫീസ്, അക്ഷയ സെന്റര്‍, രണ്ട് ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള പ്രധാന റോഡ് കൂടിയാണിത്. പല പ്രാവശ്യം സ്റ്റേഷനിലേക്കെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നതും പതിവാണ്. പൊലീസിനെ നിയമിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡിലെ ഗതാഗതക്കുരുക്ക്‌

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it