ബീച്ച് റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

പത്ത് ദിവസം പിന്നിട്ടു

കാസര്‍കോട്: നഗരത്തിലെ തിരക്ക് പിടിച്ച ബീച്ച് റോഡില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാവുന്നു. കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസിന് സമീപത്തുള്ള റോഡരികില്‍ പത്ത് ദിവസം മുമ്പാണ് പൈപ്പ് പൊട്ടിയത്. പിറ്റേ ദിവസം തന്നെ നാടുകാരും സമീപത്തെ വ്യാപാരികളും ജല അതോറിറ്റി അധികൃതരോട് പരാതി പറഞ്ഞെങ്കിലും നന്നാക്കാനുള്ള നടപടി കൈകൊണ്ടിട്ടില്ല. സമീപത്തുള്ള വീട്ടുകാരടക്കം നിരവധി പേര്‍ കുടിവെള്ളത്തിനായി ജല അതോറിറ്റിയെയാണ് ആശ്രയിക്കുന്നത്. കുടിവെള്ളം വിതരണ സമയത്ത് വെള്ളം റോഡിലൂടെ ഒഴുകി പാഴാവുകയാണ്. നഗരത്തിലെ പല സ്ഥലങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാവുന്നത് നിത്യ സംഭവമാണ്. അതാത് സമയത്ത് വിവരം അറിയിക്കുന്നുണ്ടെങ്കിലും അധികൃതര്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. പൊട്ടിയ പൈപ്പുകള്‍ നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it