കിണറ്റില്‍ വീണ് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു

കാഞ്ഞങ്ങാട്: മഡ്ക്ക ചൂതാട്ട സ്ഥലത്ത് പൊലീസ് വരുന്നുണ്ടെന്ന് പറയുന്നത് കേട്ട് ഓടുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. എണ്ണപ്പാറയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കുഴിക്കോല്‍ സര്‍ക്കാരി കോളനിയിലെ വിഷ്ണു(24)വാണ് മരിച്ചത്. എണ്ണപ്പാറയില്‍ രാത്രി ഫുട്‌ബോള്‍ മത്സരം നടന്നിരുന്നു. പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഇതിന് സമീപത്തെ കുറ്റിക്കാട്ടില്‍ മഡ്ക്ക ചൂതാട്ടം നടന്നിരുന്നു. അതിനിടെ അമ്പലത്തറ പൊലീസ് പ്രദേശത്തെത്തി തിരിച്ചുപോയിരുന്നു. ഇതിനിടെയാണ് പൊലീസ് വരുന്നുണ്ടെന്ന് കൂട്ടത്തില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞത്. ഇത് കേട്ട് ചൂതാട്ടം നടത്തുന്നവര്‍ […]

കാഞ്ഞങ്ങാട്: മഡ്ക്ക ചൂതാട്ട സ്ഥലത്ത് പൊലീസ് വരുന്നുണ്ടെന്ന് പറയുന്നത് കേട്ട് ഓടുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. എണ്ണപ്പാറയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കുഴിക്കോല്‍ സര്‍ക്കാരി കോളനിയിലെ വിഷ്ണു(24)വാണ് മരിച്ചത്. എണ്ണപ്പാറയില്‍ രാത്രി ഫുട്‌ബോള്‍ മത്സരം നടന്നിരുന്നു. പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഇതിന് സമീപത്തെ കുറ്റിക്കാട്ടില്‍ മഡ്ക്ക ചൂതാട്ടം നടന്നിരുന്നു. അതിനിടെ അമ്പലത്തറ പൊലീസ് പ്രദേശത്തെത്തി തിരിച്ചുപോയിരുന്നു. ഇതിനിടെയാണ് പൊലീസ് വരുന്നുണ്ടെന്ന് കൂട്ടത്തില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞത്. ഇത് കേട്ട് ചൂതാട്ടം നടത്തുന്നവര്‍ ചിതറിയോടിയിരുന്നു. അതിനിടെ പരിസരത്ത് നില്‍ക്കുകയായിരുന്ന വിഷ്ണുവും ഓടുകയായിരുന്നു. സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റിലാണ് വീണത്. വിവരമറിഞ്ഞ് നാട്ടുകാര്‍ വിഷ്ണുവിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലെ സര്‍വെയറാണ്. വെള്ളേന്‍-കാരിച്ചി ദമ്പതികളുടെ മകനാണ് സഹോദരങ്ങള്‍: അംബിക, അമ്പിളി.

Related Articles
Next Story
Share it