ഭാര്യയോട് നിരന്തരം വഴക്ക് ; കലി തീര്‍ക്കാന്‍ വീട്ടുസാധനങ്ങള്‍ക്ക് തീയിട്ടു

തീ ആളിക്കത്തിയപ്പോള്‍ വിവരമറിയിച്ചത് നാട്ടുകാര്‍

ഭോപ്പാല്‍ ; ഭാര്യയോട് വഴിക്കിട്ടതിന് പിന്നാലെ ഭര്‍ത്താവ് ഇരുവരുടെയും അവശ്യസാധനങ്ങള്‍ക്കും വീട്ടുസാധനങ്ങള്‍ക്കും തീയിട്ടു. ഭോപ്പാലിലെ ആനന്ദനഗറിലാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ . വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് ശ്രീറാം ഖുശ്വാഹയും ഭാര്യ രജനി ഖുശ്വാഹയും നിരന്തരമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ട്. രജനിയുമായുള്ള തര്‍ക്കം കനത്തപ്പോള്‍ ദേഷ്യം തീര്‍ക്കാന്‍ ശ്രീറാം വീട്ടുപകരണങ്ങളും ഇരുവരുടെയും മറ്റ് വസ്തുക്കളും വീടിന് പുറത്തേക്ക് വലിച്ചിട്ട് തീയിട്ടു. തീ ആളിക്കത്തിയിട്ടും ശ്രീറാം ശാന്തനായി ഉലാത്തുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ആണ് അഗ്നി ശമന സേനയെയും പൊലീസിനെ വിവരം അറിയിച്ചത്. തീ അണക്കുമ്പോഴേക്കും വീട്ടുസാധനങ്ങളെല്ലാം ചാരമായി തീര്‍ന്നിരുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കൗണ്‍സിലിംഗ് നല്‍കി. ഇരുവരുടെയും കുറ്റം ഏറ്റുപറച്ചിലിനൊടുവില്‍ ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പും വാങ്ങിയ ശേഷം വിട്ടയച്ചു.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it