വിവാഹത്തിന് വിമാനം വാടകക്കെടുത്തു; പിന്നെ ആകാശത്ത് നിന്ന് പണ മഴ!!

വിവാഹം ആഡംബരപൂര്‍ണമാക്കാന്‍ പല വേറിട്ട വഴികളും തേടുന്നവരാണ് ഇന്ന് പലരും. എന്നാല്‍ വേറിട്ടവയില്‍ വേറിട്ടതായൊരു സംഭവം നടന്നു പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദില്‍. വധുവിന്റെ അച്ഛന്റെ ആഗ്രഹ പ്രകാരം വരന്റെ അച്ഛന്‍ വിമാനം വാടകക്കെടുക്കുകയായിരുന്നു. തുടര്‍ന്ന് വധുവിന്റെ വീടിന് മുകളിലെത്തിയ വിമാനത്തില്‍ നിന്ന് പണം താഴേക്ക് വിതറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it