കാട്ടാന ശല്യം; അടിയന്തിര നടപടികളെടുക്കുമെന്ന് എം.പിക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പ്

മുളിയാര്‍: കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉറപ്പ്. കാട്ടാന കൃഷി നശിപ്പിച്ച മുളിയാര്‍ പഞ്ചായത്തിലെ ചെറ്റത്തോട് ദര്‍ക്കാസ്, കാനത്തൂരിലെ കുണ്ടൂച്ചി, നെയ്യംകയം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എം.പിക്കാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ചത്. വനാതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ ഡോ. അടല്‍ ആരശന്‍, ഡി.എഫ്.ഒ അനൂപ് കുമാര്‍ എന്നിവരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കര്‍ഷകരുടെ പ്രശ്‌നം ബോധ്യപ്പെടുത്തി. നടപടി സ്വീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. പരിഹാരം […]

മുളിയാര്‍: കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉറപ്പ്. കാട്ടാന കൃഷി നശിപ്പിച്ച മുളിയാര്‍ പഞ്ചായത്തിലെ ചെറ്റത്തോട് ദര്‍ക്കാസ്, കാനത്തൂരിലെ കുണ്ടൂച്ചി, നെയ്യംകയം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എം.പിക്കാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ചത്. വനാതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ ഡോ. അടല്‍ ആരശന്‍, ഡി.എഫ്.ഒ അനൂപ് കുമാര്‍ എന്നിവരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കര്‍ഷകരുടെ പ്രശ്‌നം ബോധ്യപ്പെടുത്തി.
നടപടി സ്വീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.പിക്ക് ഉറപ്പുനല്‍കി.
കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് അശോകന്‍ മാസ്റ്റര്‍, ഗോപിനാഥന്‍, ഇ. മണികണ്ഠന്‍, പി. രാമചന്ദ്രന്‍, കെ. സ്വരാജ്, ടി. കുഞ്ഞിരാമന്‍ ഇരിയണ്ണി എന്നിവര്‍ എം.പിയോടൊപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it