കാല്‍നടയാത്രപോലും ദുസ്സഹമാക്കി വ്യവസായ എസ്റ്റേറ്റ് റോഡുകള്‍; കണ്ണ് തുറക്കാതെ അധികൃതര്‍

വിദ്യാനഗര്‍: സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഏരിയയിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ട് കാലങ്ങളേറെയായി. നിരവധി ചെറുകിട വ്യവസായ കേന്ദ്രങ്ങളും സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഇവിടെയെത്താന്‍ കുഴികളനേകം താണ്ടേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് ചെളിക്കുളമായി മാറിയ റോഡുകള്‍ അപകടസാധ്യത വിളിച്ചോതുന്നു. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് സ്‌പെയര്‍പാര്‍ട്‌സുകള്‍ക്ക് കേടുവരികയും തെന്നിവീഴുകയും ചെയ്യുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളിയഭിഷേകം നടത്തപ്പെടുന്നു. കലക്ടറേറ്റും ജില്ലാ കോടതിയും ജില്ലാ പഞ്ചായത്തുമടക്കം സമീപത്തുള്ള ഭരണസിരാകേന്ദ്രങ്ങളിലെത്താന്‍ ആളുകള്‍ കൂടുതലും ഉപയോഗിച്ചുവരുന്ന റോഡുകളാണിത്. നിരവധിതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ തുടരുന്ന അനങ്ങാപ്പാറാനയത്തിന് ഇനിയെന്നാണ് ഒരു അറുതിയുണ്ടാവുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it