നീലേശ്വരത്ത് ക്ഷേത്രത്തിന് സമീപം കുന്നിടിഞ്ഞു; ക്ഷേത്രമതില്‍ തകര്‍ന്നു: ക്ഷേത്രമതിലകം മണ്‍കൂമ്പാരം

നീലേശ്വരം: കനത്ത മഴയില്‍ ചാത്തമത്ത് കേണോത്ത് ചാത്തമത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നിടിഞ്ഞു. കുന്നിടിഞ്ഞ് താഴേക്ക് പതിച്ചതോടെ ക്ഷേത്രമതില്‍ തകര്‍ന്നു വീണു. ക്ഷേത്രമുറ്റത്ത് മണ്‍കൂമ്പാരമാണ്. ക്ഷേത്രത്തിന് തൊട്ടുമുകളിലെ ചാത്തമത്ത് - നീലേശ്വരം റോഡ് കനത്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചും മണ്ണ് നീങ്ങിയും താഴ്ന്ന നിലയിലുമാണ്. ഇത് അപകടം ആവര്‍ത്തിക്കാന്‍ കാരണമായേക്കും. കാലവര്‍ഷം തുടങ്ങിയതോടെ ആഴ്ചകള്‍ക്ക് മുമ്പും ക്ഷേത്രമതിലിന്റെ മറ്റൊരു ഭാഗം തകര്‍ന്നിരുന്നു. അന്ന് റവന്യൂ അധികൃതര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. കുന്നിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ക്ഷേത്രം ഭീഷണിയിലാണ്. ഒന്നര വര്‍ഷം മുമ്പ് പുനര്‍ നിര്‍മിച്ച് പ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവം നടത്തിയ ക്ഷേത്രമാണിത്.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it