തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; ജില്ലയിലെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ അറിയാം

കാസര്‍കോട് നഗരസഭയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് സ്വീകരണ വിതരണ കേന്ദ്രങ്ങളായി അനുവദിച്ചു

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ തീരുമാനിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക് (കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, ചെങ്കള, ബദിയടുക്ക) ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്, വിദ്യാനഗര്‍ കിഴക്ക് പടിഞ്ഞാറായുള്ള പ്രധാന കെട്ടിടത്തിന്റെ താഴെ നില, മറ്റു അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ സ്വീകരണ വിതരണ കേന്ദ്രങ്ങമായി അനുവദിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമ പഞ്ചായത്തുകള്‍ക്ക് (അജാനൂര്‍, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍ പെരിയ, ഉദുമ) കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് (കുമ്പഡാജെ, ബെള്ളൂര്‍, ദേലംപാടി, കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക) ബി.എ.ആര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബോവിക്കാനവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് (മംഗല്‍പാടി, വോര്‍ക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളികെ, എന്മകജെ) ജി.എച്ച്.എസ്.എസ് കുമ്പളയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് (കയ്യൂര്‍ ചീമേനി, പിലിക്കോട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ) നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പടന്നക്കാടും പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് (കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി) ജി.എച്ച്.എസ്.എസ് പരപ്പയും വിതരണ സ്വീകരണ കേന്ദ്രങ്ങളായി അനുവദിച്ചു.

കാഞ്ഞങ്ങാട് നഗരസഭയില്‍ ജി.എച്ച്.എസ്.എസ് ഹോസ് ദുര്‍ഗും നീലേശ്വരം നഗരസഭയില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, കാസര്‍കോട് നഗരസഭയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജും സ്വീകരണ വിതരണ കേന്ദ്രങ്ങളായി അനുവദിച്ചു.

Related Articles
Next Story
Share it