മഞ്ചേശ്വരത്ത് രണ്ട് സി പി എം പ്രവർത്തകർ കോൺഗ്രസിൽ

മഞ്ചേശ്വരം :എൻമകജെ പഞ്ചായത്തിൽ ഷേണിയിലെ നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറിയും ,ഫാർമേഴ്‌സ് വെൽഫെയർ സൊസൈറ്റി ബോർഡ് മെമ്പറുമായ നജീമുള്ള ഷേണിയും മുൻ ബ്രാഞ്ച് സെക്രട്ടറി സിദ്ധിഖ് ഷേണിയും കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻമകജെ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ സോമശേഖര ഷേണിയുടെ എതിർ സ്ഥാനാർത്ഥിയായിരുന്നു നജിമുള്ള ഷേണി. ഇരുവരുടെയും കോൺഗ്രസ് പ്രവേശനം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ:സോണി സെബാസ്റ്യൻ ,ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ എന്നിവർ ഷാൾ അണിയിച്ച് രണ്ടുപേരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.

ചടങ്ങിൽ നേതാക്കളായ സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി ,പി എ അഷ്‌റഫലി ,അഡ്വ ; എ ഗോവിന്ദൻ നായർ ,സോമശേഖര ഷേണി ,സി വി ജയിംസ് , എം കുഞ്ഞമ്പു നമ്പ്യാർ ,കെ ഖാലിദ് ,ആർ ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it